സഞ്ജുവിനു വന്‍ കുതിച്ചുകയറ്റം, ശ്രീലങ്കയ്‌ക്കെതിരായ ടീമിനെ സഞ്ജു നയിക്കും, ലോട്ടറിയടിച്ചത് നമന്‍ ഓജയ്ക്കു പരിക്കേറ്റതോടെ

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ ക്രിക്കറ്റ് മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ടീം നായകനായി സഞ്ജു സാംസണിനെ നിയമിച്ചു. നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നമന്‍ ഓജയെയായിരുന്നു ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്. രണ്ടു മത്സരങ്ങളാണ് ശ്രീലങ്കന്‍ ടീമുമായി ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന് ഉളളത്.

സഞ്ജുവിന് പുറമെ ബി.സി.സി.ഐ. പ്രഖ്യാപിച്ച ടീമില്‍ രണ്ട് മലയാളികള്‍ കൂടിയുണ്ട്. ബാറ്റ്‌സ്മാന്‍ രോഹന്‍ പ്രേമും ബൗളര്‍ സന്ദീപ് വാര്യരും. കേരളത്തിനുവേണ്ടി രഞ്ജി ട്രോഫി കളിക്കുന്ന ജലജ് സക്‌സേനയും പതിമൂന്നംഗ ടീമിലുണ്ട്.

കാര്യവട്ടം ടി20ക്കിടെ കൂടിക്കാഴ്ച നടത്തിയ ദേശീയ സെലക്ടര്‍ ശരണ്‍ദീപ് സിംഗാണ് പുതിയ ഉത്തരവാദിത്തത്തെ കുറിച്ചുള്ള സൂചന സഞ്ജുവിന് ആദ്യം നല്‍കിയത്. നവംബര്‍ 11ന് കൊല്‍ക്കത്തിയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് സന്നാഹ മത്സരം തുടങ്ങുക.

SHARE