അസാധു നോട്ടുകള്‍ കുമിഞ്ഞുകൂടി, പുതിയ നോട്ടുകള്‍ സൂക്ഷിക്കാന്‍ ഇടമില്ല, നോട്ട് അച്ചടി കുറയ്ക്കാന്‍ നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്

മുംബൈ: റിസര്‍വ് ബാങ്ക് നോട്ട് അച്ചടി കുറയ്ക്കുന്നു. കറന്‍സി വോള്‍ട്ടുകളില്‍ നോട്ടുകള്‍ സൂക്ഷിക്കാന്‍ ഇടമില്ലാത്തതിനെ തുടര്‍ന്നാണ് നോട്ട് അച്ചടി കുറയ്ക്കാന്‍ ആര്‍ബിഐ നിര്‍ദേശം നല്‍കിയതെന്നാണു റിപ്പോര്‍ട്ട്. അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് നോട്ട് അച്ചടി ഇത്രയും കുറയ്ക്കുന്നത്.

നടപ്പ് വര്‍ഷം 21 ബില്യണ്‍(2100 കോടി)നോട്ടുകള്‍ക്കാണ് ആര്‍ബിഐ ഓര്‍ഡര്‍നല്‍കിയിട്ടുള്ളത്. ഇതിനുമുമ്പത്തെ വര്‍ഷം 28 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി 25 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളിലും വാണിജ്യ ബാങ്കുകളിലും കെട്ടിക്കിടക്കുകയാണ്. ഇതിനാല്‍ പുതുതായി അച്ചടിക്കുന്ന നോട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല. ഇതാണ് റിസര്‍വ് ബാങ്ക് നോട്ട് അച്ചടി കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനു പിന്നിലെന്നാണു സൂചന. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ തയ്യാറായില്ല.

SHARE