ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സിന്ധുവിനും കാലിടറി: ചാംപ്യന്‍ പട്ടം സൈനയക്ക്‌

നാഗ്പൂര്‍: ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിനെ തോല്‍പിച്ച് സൈന ചാംപ്യന്‍ പട്ടം കരസ്ഥമാക്കി. കടുത്ത മത്സരത്തിനൊടുവില്‍ 21-17, 27-25 എന്ന സ്‌കോറിനാണ് ഫൈനലില്‍ സൈനയുടെ വിജയം. ഈ നേട്ടത്തോടെ ഒളിംപിക്സ് വെങ്കലമെഡല്‍ ജേതാവ് മൂന്നാം ദേശീയ കിരീടമാണ് സ്വന്തമാക്കിയത്.
ഫൈനലിലെ ആദ്യ ഗെയിമില്‍ സിന്ധുവിന്റെ പിഴവുകള്‍ മുതലെടുത്ത് സൈന 21-17 എന്ന സ്‌കോറിന് സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ഇരുതാരങ്ങള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചു. ശക്തമായ പോരാട്ടത്തിന്റെ ഫലമായി 20-19 എന്ന നിലയിലും പിന്നീട് 24-24 എന്ന സ്‌കോറിലും എത്തി. സിന്ധു പിടിച്ചു നില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും ജയം അന്യം നില്‍ക്കുകയായിരുന്നു. അവസാനം 27-25 എന്ന സ്‌കോറിന് സൈന രണ്ടാം ഗെയിമും കിരീടവും സ്വന്തമാക്കുകയായിരുന്നു.

SHARE