ലോക ചാമ്പ്യന്‍ കിഡംബി ശ്രീകാന്തിനെ സീനിയര്‍ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറിച്ച് എച്ച് എസ് പ്രണോയ്

ന്യൂഡൽഹി: സീനിയർ നാഷണൽ ബാഡ‍്‍മിൻറൺ ചാമ്പ്യൻഷിപ്പിൽ കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച് എച്ച് എസ് പ്രണോയ് കിരീടം നേടി. 21-15, 16-21, 21-7 എന്ന് സ്കോറിനാണ് 49 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ പ്രണോയ് വിജയിച്ചത്.

ലോക റാങ്കിങിൽ രണ്ടാം സ്ഥാനത്തുള്ള ശ്രീകാന്ത് 11ാം സ്ഥാനത്തുള്ള പ്രണോയിയോട് പരാജയപ്പെടുകയായിരുന്നു. വനിതാ വിഭാഗത്തിൽ പി.വി സിന്ധുവും സൈന നെഹ‍്‍വാളും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. സെമിയിൽ മികച്ച വിജയം നേടിയാണ് ഇരുവരും ഫൈനലിൽ പ്രവേശിച്ചത്.

SHARE