ഗോരഖ്പുര്‍ കുരുന്നുകളുടെ ദുരന്തഭൂമി… അഞ്ചുദിവസത്തിനിടെ മരിച്ചത് 70 കുട്ടികള്‍, ഭൂരിഭാഗവും നവജാതശിശുക്കള്‍, നടപടിയെടുക്കാതെ യോഗി സര്‍ക്കാര്‍

ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലത്തിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 70 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ ഒന്നുമുതല്‍ ആറുവരെയുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ 70 കുട്ടികള്‍ മരിച്ചതായാണ് ആശുപത്രി രേഖകളെ ഉദ്ധരിച്ച പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നേരത്തെ നവംബര്‍ രണ്ടിനും നാലിനുമിടയില്‍ 31 കുട്ടികള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 70 കുട്ടികള്‍ മരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും നവജാതശിശുക്കളാണ്.

ജപ്പാന്‍ജ്വരം ഉള്‍പ്പെടെയുള്ള രോഗങ്ങളാണ് ശിശുക്കളുടെ മരണകാരണമെന്നാണ് ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് അധികൃതരുടെ പ്രതികരണം. എന്നാല്‍ ന്യുമോണിയ ബാധിച്ച് മരിച്ച കുട്ടികളും ഇതിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളുടെ വാര്‍ഡില്‍ മാത്രം നവംബര്‍ ഒന്ന് ബുധനാഴ്ച 13 പേരാണ് മരിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

SHARE