എക്‌സൈസ് തീരുവ കുറച്ചത് കണ്ണില്‍ പൊടിയിടാന്‍, ഇന്ധനവില വീണ്ടും പഴയപടി, ഒരു മാസത്തിനിടെ വര്‍ധിച്ചത് രണ്ടു രൂപ, പെട്രോള്‍ വില 75ലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചിട്ടും പെട്രോള്‍, ഡീസല്‍ വില പഴയനിരക്കിലേക്ക്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ച് ഒരു മാസം പിന്നിടുമ്പോള്‍ ഇന്ധന വില വീണ്ടും പഴയ നിരക്കിലേക്കെത്തി.

ഒരുമാസത്തിനിടെ ഒന്നരരൂപയിലധികമാണ് കൂടിയത്. കഴിഞ്ഞ മാസം നാലിനാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചത്. അതുവഴി കേരളത്തില്‍ ലിറ്ററിന് രണ്ടുരൂപയിലധികം കുറയുകയും ചെയ്തു. ഇതിനുശേഷം അഞ്ചുദിവസം ഇന്ധനവില ഉയരാെത നിന്നു. ലിറ്ററിന് എന്നാല്‍ ഒരുമാസത്തിനിടെ ഒന്നരരൂപയില്‍ അധികം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാനാകാത്തവിധമാണ് വില വര്‍ദ്ധനവുണ്ടാകുന്നത്. ദിവസവും രണ്ട്, അഞ്ച്, പത്ത് പെസകളായി വര്‍ധനവുണ്ടാകുകയാണ്. ഇന്നലെ മാത്രം പെട്രോളിന് 15 പൈസയും ഡീസലിന് ഒന്‍പത് പൈസയുമാണ് വര്‍ധിച്ചത്. ഇന്ധന വില ഉയര്‍ച്ച തുടര്‍ന്നാല്‍ എക്‌സൈസ് തീരുവ ഒഴിവാക്കുന്നതിന് മുമ്പുള്ള വില നിലവാരത്തിലേക്ക് വൈകാതെ എത്താനാണ് സാധ്യത.

SHARE