ഏഷ്യാകപ്പ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്കു കിരീടം

കാകമിഗഹാര : ഏഷ്യാകപ്പ് ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്കു കിരീടം. ജപ്പാനിലെ കാകമിഗഹാരയില്‍ നടന്ന കലാശപ്പോരില്‍ പൊരുതിക്കളിച്ച ചൈനയെ മറികടന്നാണ് ഇന്ത്യന്‍ വനിതകള്‍ കിരീടം ചൂടിയത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് ഇന്ത്യന്‍ വനിതകള്‍ ജയിച്ചld. മുഴുവന്‍ സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ കിരീടം നേടുന്നത്. ഇന്ത്യ ആതിഥ്യം വഹിച്ച 2004ലെ ഏഷ്യാകപ്പില്‍ ജപ്പാനെ 10നു തോല്‍പ്പിച്ചാണ് ഒടുവില്‍ ഇന്ത്യ കിരീടം നേടിയത്. ഈ വിജയത്തോടെ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കിക്കും ഇന്ത്യന്‍ വനിതകള്‍ യോഗ്യത നേടി. 2009ലെ ഏഷ്യാകപ്പ് കലാശപ്പോരില്‍ ചൈനയോടേറ്റ തോല്‍വിക്കും ഈ വിജയത്തോടെ ഇന്ത്യ പകരം വീട്ടി. പൂള്‍ സ്റ്റേജിലും ഇന്ത്യന്‍ വനിതകള്‍ ചൈനയെ 4-1നു തോല്‍പ്പിച്ചിരുന്നു. ആദ്യ പകുതിയില്‍ നവ്‌ജോത് കൗറിന്റെ ഗോളില്‍ ഇന്ത്യയാണ് ലീഡ് നേടിയത്. 25ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫീല്‍ഡ് ഗോളിലൂടെയാണ് കൗര്‍ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍, ചൈനയ്ക്ക് അനുകൂലമായി 47ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണര്‍ ഗോളാക്കി ട്യാന്‍ടിയാന്‍ ലുവോ ടീമിന് ലീഡു സമ്മാനിച്ചത്.തുടര്‍ന്ന് ഷൗട്ടൗട്ടിലേക്ക് നീണ്ടപ്പോഴും ആവേശത്തിനു കുറവു വന്നില്ല. ആദ്യത്തെ അഞ്ചു കിക്കുകളില്‍ നാലെണ്ണം വീതം വലയിലെത്തിച്ച ഇരുടീമുകളും 44നു സമനില പാലിച്ചു. തുടര്‍ന്ന് മല്‍സരം സഡന്‍ഡെത്തിലേക്ക്. ഇന്ത്യയ്ക്കായി റാണി ആദ്യത്തെ ഷോട്ട് വലയിലെത്തിച്ചപ്പോള്‍, ചൈനീസം താരം അവസരം പാഴാക്കി. ഇതോടെ 5-4 വിജയത്തോടെ ഇന്ത്യയ്ക്ക് കിരീടം. തോല്‍വി അറിയാതെ ഫൈനലില്‍ കടന്ന ടീം ഇന്ത്യ ആകെ നേടിയത് 28 ഗോളുകള്‍. എട്ടു ഗോളുകള്‍ നേടിയ ഗുര്‍ജിത് കൗറാണു ടോപ് സ്‌കോറര്‍.

SHARE