രണ്ടു പിള്ളേരുടെ അമ്മയല്ലേ, പ്രായത്തിന് ചേരുന്ന വസ്ത്രം ധരിച്ചാപോരേ… ഷാരൂഖിന്റെ ഭാര്യയെ സദാചാരം പഠിപ്പിച്ച് സോഷ്യല്‍ മീഡിയ ‘പോലീസ്’

മുംബൈ: ഷാരൂഖ് ഖാനോളം തന്നെ പ്രശസ്തയും സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സുമുള്ളയാളുമാണ് ഭാര്യ ഗൗരി. ഗൗരിയുടെ ഫാഷന്‍ സ്‌റ്റൈലുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖിന്റെ 52ാം പിറന്നാള്‍. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പങ്കെടുത്ത ഗ്രാന്റ് പാര്‍ട്ടിയോടു കൂടിയായിരുന്നു കിംഗ്ഖാന്റെ പിറന്നാള്‍ ആഘോഷിച്ചത്. പാര്‍ട്ടിയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതിനിടെ ഒരു ചിത്രമാണ് ഗൗരിയ്‌ക്കെതിരെയുള്ള ആക്രമണത്തിന് കാരണമായത്.

പ്രായത്തിന് ചേരുന്ന വസ്ത്രം അണിയണമെന്നും ഷാരൂഖിനെ പോലൊരു താരത്തിന്റെ ഭാര്യ ഇതുപോലെയുള്ള മോശം വസ്ത്രം ധരിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമൊക്കെയാണ് കമന്റുകള്‍. ഷാരൂഖിന്റെ ഭാര്യ എന്നതിലുപരി രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണെന്നും പലരും ഗൗരിയെ ഓര്‍മിപ്പിക്കുന്നുണ്ട്.

മുമ്പ് ബിക്കിനി ധരിച്ച് എത്തിയതിന്റെ പേരില്‍ ഷാരുഖിന്റെ മകള്‍ സുഹാനയും രൂക്ഷ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അന്ന് ഷാരൂഖ് മകള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

#alibaughdiaries 🎉

A post shared by Seema Khan (@seemakhan76) on

#midweekbirthdayshenanigans❤️

A post shared by Seema Khan (@seemakhan76) on

SHARE