ഹിന്ദു തീവ്രവാദം യാഥാര്‍ഥ്യമാണെന്ന പ്രസ്താവന: മതവികാരം വ്രണപ്പെടുത്തിയെന്നപ്പേരില്‍ കമല്‍ഹാസനെതിരെ കേസ്

ചെന്നൈ: ഹിന്ദു തീവ്രവാദം യാഥാര്‍ഥ്യമാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ ഉത്തര്‍പ്രദേശില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് സെക്ഷന്‍ 500, 511, 298, 295 എ, 505 സി വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്നത്. കേസ് വരാണസി കോടതി ശനിയാഴ്ച പരിഗണിക്കും.

രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്നും യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനാണു ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണ്. നേരത്തേ ഹിന്ദു ഗ്രൂപ്പുകള്‍ നേരിട്ട് അക്രമത്തില്‍ പങ്കെടുക്കാറില്ലായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ എതിരാളികളെ അക്രമത്തിനു പ്രേരിപ്പിക്കുകയായിരുന്നു പതിവ്. ആ തന്ത്രം പരാജയപ്പെട്ടതോടെയാണ് കൈക്കരുത്ത് ഉപയോഗിച്ചു തുടങ്ങിയത്. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയിലേക്കുള്ള മാറ്റം എല്ലാവരെയും സംസ്‌കാരമില്ലാത്തവരാക്കുമെന്നുമായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.

SHARE