തൂവെള്ളയില്‍ അതിസുന്ദരിയായി നയന്‍താര, ഓണ്‍ലൈനില്‍ വൈറലാകുന്ന തെന്നിന്ത്യന്‍ താര റാണിയുടെ ചിത്രങ്ങള്‍ക്കു പിന്നില്‍…

ചെന്നൈ: തെന്നിന്ത്യന്‍ താര റാണി നയന്‍താര രഹസ്യ വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തമിഴ് സംവിധായകന്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവനും നയന്‍താരയും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇവര്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോഴിതാ നയന്‍താരയുടെ മറ്റൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുന്നത്. തൂവെളള നിറത്തിലുളള ഗൗണ്‍ അണിഞ്ഞ നയന്‍സ് അതീവ സുന്ദരിയായി ചിത്രത്തില്‍ കാണപ്പെടുത്തു. തന്റെ പുതിയ ചിത്രമായ വേലൈക്കാരന്റെ ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായി രാജസ്ഥാനിലെ അജ്മീറിലാണ് നയന്‍താരയുളളത്. ഗാനരംഗത്തില്‍നിന്നുളള നയന്‍താരയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്.

ശിവകാര്‍ത്തികേയനാണ് വേലക്കാരനിലെ നായകന്‍. ആദ്യമായാണ് നയന്‍താരയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴില്‍ ഫഹദിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

SHARE