വിഐപി തട്ടിപ്പുകാരുടെ നിര നീളുന്നു… നടന്‍ സുരേഷ് ഗോപിയും നികുതി വെട്ടിച്ചു, പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജവിലാസത്തില്‍

തിരുവനന്തപുരം: നടനും എം.പിയുമായ സുരേഷ് ഗോപിക്കെതിരെ നികുതി വെട്ടിപ്പ് ആരോപണം. അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ യാണ് സുരേഷ് ഗോപിക്കെതിരേയും ആരോപണം ഉയരുന്നത്.

സുരേഷ് ഗോപിയുടെ ഓഡി ക്യു 7 കാര്‍ പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 17 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവിന് ഇതുവഴി സുരേഷ് ഗോപി നഷ്ടം വരുത്തിയിരിക്കുന്നത്. സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ്‌സ് പുതുപ്പേട്ടൈ പുതുച്ചേരി എന്ന വിലാസത്തില്‍ ആണ് വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇവിടെ സുരേഷ് ഗോപി താമസിച്ചിട്ടില്ല. വ്യാജവിലാസം നല്‍കിയാണ് ജനപ്രതിനിധി കൂടിയായ താരം വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം സുരേഷ് ഗോപിയെ അറിയില്ലെന്ന് ഫ്‌ലാറ്റില്‍ താമസക്കാര്‍ പറഞ്ഞു.

ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം 15 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടിവരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്‌ക്കേണ്ടി വന്നുള്ളു.

SHARE