കേന്ദ്രത്തെ വെട്ടിലാക്കാന്‍ കോണ്‍ഗ്രസ് നീക്കം, പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിലാക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍, നീക്കം ധനമന്ത്രിമാരുടെ നീക്കം അവഗണിച്ച്

ന്യൂഡല്‍ഹി: പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിലാക്കണമെന്ന ഔദ്യോഗിക നിലപാടു സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനം. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധനമന്ത്രിമാരുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തത്.

ഇന്ധന വില മൂന്നു വര്‍ഷത്തിനിടെയുള്ള ഉയര്‍ന്ന വിലയിലെത്തിയതിന് പിന്നാലെ പെട്രോള്‍, ഡീസല്‍ എന്നിവയെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാനുള്ള സാധ്യത പരിശോധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ പെട്രോളും, ഡീസലും ജീഎസ്ടിക്ക് കീഴിലാക്കണമെന്ന ഔദ്യോഗിക നിലപാട് സ്വീകരിക്കുകയാണ് കോണ്‍ഗ്രസ്.

പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്നുള്ള വരുമാനം ഉപേക്ഷിച്ചാല്‍ സംസ്ഥാനങ്ങള്‍ക്കു വന്‍ വരുമാനനഷ്ടമുണ്ടാകുമെന്നു പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ വാദിച്ചു. നഷ്ടപരിഹാരം ഉറപ്പാക്കാതെ ഇക്കാര്യം ഉന്നയിക്കരുതെന്നും അവര്‍ പറഞ്ഞു.

പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നുമുള്ള വരുമാനം ഉപേക്ഷിച്ചാല്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ധനമന്ത്രിമാര്‍ എതിര്‍പ്പുന്നയിച്ചത്. എന്നാല്‍ പൊതുജന താത്പര്യത്തിനൊപ്പം നില്‍ക്കണമെന്ന വാദമായിരുന്നു യോഗത്തില്‍ ശക്തമായി ഉയര്‍ന്നത്.

SHARE