ആലിയ ഭട്ടിന്റെ പരിശീലകയായി കത്രീന കൈഫ്, കത്രീനയുടെ പരിശീലനത്തില്‍ സുല്ലിട്ട് ആലിയ, കത്രീന ക്രൂരയാണെന്ന് ആലിയയുടെ ആരാധകര്‍

മുംബൈ: ആലിയ ഭട്ടിന് ജിമ്മില്‍ പരിശീലനം നല്‍കുന്ന കത്രീന കൈഫിന്റെ വിഡിയോ വൈറലാകുന്നു. ആലിയാ ഭട്ടാണ് കത്രീനയുടെ ഇര. ജിമ്മില്‍ ആലിയയെ പരിശീലിപ്പിക്കുകയാണ് കത്രീന. യഥാര്‍ഥ ഫിറ്റ്‌നസ് പരിശീലകന്റെ അഭാവത്തിലാണ് കത്രീന ആ ജോലിയും ഏറ്റെടുത്തത്. ഫലം ആലിയയുടെ മുഖത്ത് നിന്നു തന്നെ കാണാം. ഹെവി വെയിറ്റ് കയ്യിലെടുത്ത് സ്‌ക്വാട്‌സ് ചെയ്യുകയാണ് ആലിയ.

ആലിയയുടെ പരിശീലകന്റെ അഭാവത്തിലാണ് ഇവിടെ കത്രീന ആ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. കാലുകള്‍ക്ക് കരുത്തു നല്‍കുന്നതിനുള്ള വ്യായാമ മുറയായ സ്‌ക്വാട്ട്‌സ് ആണ് ആലിയയെ പരിശീലിപ്പിക്കുന്നത്. കത്രീന തന്നെയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

100 തവണ സ്‌ക്വാട്‌സ് പിന്നിട്ടു. പക്ഷേ 300 കടക്കാതെ വിടില്ലെന്നാണ് കത്രീനയുടെ നിലപാട്. ക്രൂരയാണ് കത്രീന എന്നാണ് ആലിയയുടെ ആരാധകര്‍ കത്രീനയുടെ പോസ്റ്റിന് താഴെ തമാശയായി പറയുന്നത്.

SHARE