അതിഗുരുതരവും സങ്കീര്‍ണവുമാണ് സ്ഥിതിയെന്നിരിക്കെ ബോധവത്കരണം മാത്രമാണു വഴി; എംആര്‍ വാക്‌സിനേഷനായി വാദിച്ച് ആഷിഖ് അബു

കൊച്ചി: എംആര്‍ വാക്‌സിനേഷന്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധവത്കരണം നടത്താന്‍ സിനിമ എന്ന ജനകീയ കലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തയ്യാറാകണമെന്നാണ് സംവിധായകന്‍ ആഷിഖ് അബു. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന നടത്തുന്നത്.

ആഷിഖ് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ,

എം ആര്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് നമ്മുടെ നാട്ടിലുള്ള പ്രതിസന്ധി ശ്രദ്ധയില്‍പെട്ടുകാണുമല്ലോ. സംസ്ഥാന ആരോഗ്യവകുപ്പും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ അതിശക്തമായ വെല്ലുവിളികള്‍ നേരിടുന്നതായി കണക്കുകള്‍ പറയുന്നു. അതിഗുരുതരവും സങ്കീര്‍ണവുമാണ് സ്ഥിതിയെന്നിരിക്കെ ബോധവത്കരണം ശക്തിപ്പെടുത്തുകയാണ് ഏക വഴി.

സിനിമ എന്ന ജനപ്രിയ കല കൈകാര്യം ചെയ്യുന്നവര്‍ എന്ന നിലയില്‍, ഒരുപാട് കുഞ്ഞുങ്ങളുടെ ജീവിതം താറുമാറാകാനുള്ള സാധ്യത ബോധ്യപ്പെട്ടാല്‍ ദയവായി ഇടപെടുക !

SHARE