ഗുജറാത്തിലെ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 9 നവജാത ശിശുക്കള്‍, ഗോരഖ്പുര്‍ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു, ആശുപത്രിക്കു പോലീസ് സുരക്ഷ

അഹമ്മദാബാദ്: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കൂട്ട ശിശുമരണത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കൂട്ട ശിശുമരണം. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 9 നവജാത ശിശുക്കള്‍ മരിച്ചുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതില്‍ ആറ് കുട്ടികളെ ലുനാവാഡ, സുരേന്ദ്രനഗര്‍, മാനാസ, വീരമംഗം, ഹിമ്മത്‌നഗര്‍ എന്നിവടങ്ങളിലെ ആശുപത്രികളില്‍ നിന്ന് വദഗ്ധ ചികിത്സയ്ക്ക് കൊണ്ടുവന്നതാണ്. തൂക്കകുറവ്,ശ്വാസതടസ്സം ഉള്‍പ്പടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളെയാണ് ഇവിടെ ചികില്‍സക്കായ് ഇവിടെ കൊണ്ടുവന്നത്.

അഞ്ചു കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഈ കുട്ടികളുടെ നിലയും ഗുരുതരമാണ്. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വലിയ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ബന്ധുക്കള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് ഭയന്നാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ യോഗി അദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കളുള്‍പ്പെടെ അറപതോളം കുട്ടികള്‍ മരണപ്പെട്ടത് വിവാദമായിരുന്നു

SHARE