സ്ത്രീകളെ എയിഡ്‌സ് ബാധിതരാക്കിയ യുവാവിനു തടവ്, എച്ച്‌ഐവി സ്ഥിരീകരിച്ച ശേഷം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത് 53 സ്ത്രീകളുമായി, ഇരയായവരില്‍ കൗമാരക്കാരികളും

മിലാന്‍: നിരവധി സ്ത്രീകളെ എയിഡ്‌സ് ബാധിതരാക്കിയ യുവാവിനു തടവ്. ഇറ്റാലിയന്‍ പൗരനായ വാലെന്റീനേ തല്ലുട്ടോയ്ക്ക് (33) ആണു കോടതി 24 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇയാള്‍ ബോധപൂര്‍വം രോഗാണുക്കള്‍ പകര്‍ന്ന് നല്‍കിയെന്ന് തെളിഞ്ഞതോടെയാണ് ശിക്ഷ.

ലൈംഗിക ബന്ധത്തിലൂടെ 30 സ്ത്രീകളിലേക്ക് എച്ച്‌ഐവി രോഗാണുക്കള്‍ പടത്തിയ കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. 2006 എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ച ശേഷം 53 സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്നു തല്ലുട്ടോ കുറ്റസമ്മതം നടത്തിയിരുന്നു.

‘ഹെര്‍ട്ടി സ്‌റ്റൈല്‍’ എന്ന പേരില്‍ ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെയും ഡേറ്റിംഗ് സൈറ്റുകളിലൂടെയും പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. 14 വയസു മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളായിരുന്നു തല്ലുട്ടോയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടത്.

SHARE