ഭര്‍ത്താവിനൊപ്പം പോകുമ്പോള്‍ ചിലര്‍ ചോദിക്കും ‘സഹോദരനായിരിക്കുമല്ലേ..’ എന്ന്. ആ ചോദ്യം ഞാന്‍ കാര്യമാക്കിയില്ല. പിന്നെ..ഒരു ഘട്ടം വന്നപ്പോള്‍ ‘കൂടെ നില്‍ക്കുന്നതാരാ, മകനാണോ’ എന്ന് വരെ ചോദിച്ചു. ആ ചോദ്യം വാശിയായി മാറി ദേവിചന്ദന പറയുന്നു .

സീരിയല്‍ രംഗത്തും കോമഡി സ്‌കിറ്റുകളിലൂടെയും സിനിമാ ശ്രദ്ധക്കപ്പെട്ട താരമാണ് ദേവി ചന്ദന. നല്ലൊരു ഡാന്‍സര്‍ കൂടെയായ ദേവി പക്ഷെ ശരീരത്തിന്റെ കാര്യത്തിലോ ഡയറ്റിനോ ഒന്നും ശ്രദ്ധിക്കില്ലായിരുന്നു. അതോടെ തടിച്ചുരുണ്ടു. എന്നാല്‍ ഇപ്പോള്‍ ദേവി മെലിഞ്ഞു നല്ല സുന്ദരിയാണ്. ശരീര സൗന്ദര്യം തിരിച്ചെടുക്കാന്‍ ഒന്നര വര്‍ഷം ദേവിയ്ക്ക് കഷ്ടപ്പെടേണ്ടി വന്നു. തടി കുറയ്ക്കാനുള്ള തീരുമാനം എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദേവി ചന്ദന. പൊതുവെ തടി കൂടുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കില്ലല്ലോ.. ഞാനും അങ്ങനെ ഒട്ടും ശ്രദ്ധ കൊടുത്തിരുന്നില്ല. നന്നായി വണ്ണം വച്ചല്ലോ എന്ന് ആളുകള്‍ പറയുമ്പോള്‍, നിങ്ങള്‍ക്കെന്താ എനിക്കും എന്റെ ഭര്‍ത്താവിനും കുഴപ്പമില്ലല്ലോ.. നിങ്ങളല്ലല്ലോ അരി വാങ്ങിത്തരുന്നേ എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക്.
അങ്ങനെ ഞാന്‍ നന്നായി ഭക്ഷണം കഴിച്ച് തടി വച്ചു. കിഷോര്‍ (ഭര്‍ത്താവ്) അപ്പോഴും സിക്‌സ് പാക്ക് ഒക്കെയായി നില്‍ക്കുകയാണ്. ചില ഫങ്ഷനൊക്കെ പോകുമ്പോള്‍, ഒരുമിച്ച് കാണുമ്പോള്‍ ചിലര്‍ ചോദിക്കും ‘സഹോദരനായിരിക്കുമല്ലേ..’ എന്ന്. ആ ചോദ്യം ഞാന്‍ കാര്യമാക്കിയില്ല. പിന്നെയും തടി വച്ചപ്പോള്‍ അനിയനായിരിക്കുമല്ലേ എന്ന ചോദ്യം വന്നു. അതും ഞാന്‍ സഹിച്ചു.പിന്നെയും ഞാന്‍ തടി വച്ചു.. ഒരു ഘട്ടം വന്നപ്പോള്‍ ‘കൂടെ നില്‍ക്കുന്നതാരാ, മകനാണോ’ എന്ന് വരെ ചോദിച്ചു. അമ്മ സത്യം, ആ ചോദ്യം എനിക്ക് സഹിച്ചില്ല. അവിടെ ഒരു മറുപടിയും പറയാന്‍ എനിക്ക് കഴിഞ്ഞില്ല. മിണ്ടാതെ നിന്നു.
ആ ചോദ്യം എനിക്ക് വാശിയുണ്ടാക്കി. ഒന്നര വര്‍ഷം കൊണ്ട് ഞാന്‍ ഇരുപത് കിലോ ശരീരഭാരം കുറച്ചു. കൃത്യമായ വ്യായമവും ഡയറ്റിങും തന്നെ. മെലിഞ്ഞപ്പോള്‍, ‘ഹയ്യോ വല്ലാതെ ക്ഷീണിച്ചല്ലോ.. ഷുഗറാണോ’ എന്നാണ് ചോദ്യം ഉയരുന്നത്.
വണ്ണം വച്ചിരുന്ന സമയത്ത് ഡാന്‍സ് ചെയ്യുമ്പോള്‍ എനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രോഗ്രാം കഴിഞ്ഞാല്‍ ചിലര്‍ വന്ന് പറയും, ‘സമ്മതിച്ചു കേട്ടോ.. ഈ തടിയും വച്ച് എങ്ങനെ ഡാന്‍സ് ചെയ്യുന്നു.. ഞങ്ങള്‍ക്ക് അവിടെയിരുന്ന് ശ്വാസം മുട്ടുകയാണ്’ എന്നൊക്കെ.
പിന്നീട് എനിക്കും തോന്നി തുടങ്ങി.. അത്രയ്ക്ക് ബോറാണോ എന്ന്.. പിന്നെ ഡ്രസ്സ് എടുക്കാന്‍ പോയാല്‍ പാകമുള്ളത് ഒന്നും കിട്ടില്ല. അതൊക്കെ വലിയ സങ്കടമായിരുന്നു. ഇതെല്ലാം കൊണ്ട് വാശി കയറിയപ്പോഴാണ് തടി കുറച്ചത്- ദേവി ചന്ദന പറഞ്ഞു.

SHARE