കള്ളക്കടത്തു പ്രതിയുടെ കാറില്‍ സഞ്ചരിച്ച് എന്തു ജനജാഗ്രത യാത്രയാണ് നടത്തുന്നത്: സിപിഎമ്മിന്റെ കപട മുഖം ഇതോടെ വെളിപ്പെട്ടിരിക്കുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: കള്ളക്കടത്തു പ്രതിയുടെ കാറില്‍ സഞ്ചരിച്ച് എന്തു ജനജാഗ്രത യാത്രയാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ രാഷ്ട്രീയ ജീര്‍ണതയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ചെന്നിത്തല പറഞ്ഞു.

സിപിഎമ്മിന്റെ കപട മുഖം ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്. ആരൊക്കെയാണ് സിപിഎമ്മുകാര്‍ക്ക് കൂട്ടെന്ന് ഇപ്പോള്‍ വ്യക്തമായി. അഴിമതിക്കാര്‍ക്കു കുട പിടിക്കുന്ന ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

SHARE