കെ.പി.സി.സി ഭാരവാഹികളുടെ പുതുക്കിയ പട്ടിക: അംഗീകരിക്കാനാകില്ല, അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പൊതുമാനദണ്ഡം വേണമെന്ന്‌ വി.എം സുധീരന്‍

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികയ്‌ക്കെതിരേയുള്ള പരാതികള്‍ അവസാനിക്കുന്നില്ല. നേരത്തെ തയാറാക്കിയ പട്ടിക അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് ഹൈക്കമാന്‍ഡ് പട്ടിക തിരിച്ചയച്ചിരുന്നു. ഇതിനു ശേഷമാണ് പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തി കെ.പി.സി.സി പുതിയ പട്ടിക തയാറാക്കിയത്.
എന്നാല്‍ പുതിയ പട്ടികയ്‌ക്കെതിരേയും പരാതിയുമായി മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ വി.എം സുധീരന്‍ രംഗത്തെത്തി. പുതുക്കിയ പട്ടികയ്‌ക്കെതിരേ സുധീരന്‍ ഹൈക്കമാഡിന് പരാതി നല്‍കിയിട്ടുണ്ട്.

ഗ്രൂപ്പുകളുടെ വീതം വയ്പാണ് ഭാരവാഹിപ്പട്ടികയെന്നും കെ.പി.സി.സി അംഗങ്ങളെ തെരഞ്ഞെടുക്കാന്‍ പൊതുമാനദണ്ഡം വേണമെന്നും അദ്ദേഹം പറയുന്നു. പുതിയ പട്ടികക്കെതിരേ നേരത്തെ പി.സി ചാക്കോ എം.പിയും ശശി തരൂരും രംഗത്തെത്തിയിരുന്നു. ഇതോടെ പുതിയ പട്ടികയിലും തീരുമാനമെടുക്കാനാവത്ത അവസ്ഥയിലാണ് ഹൈക്കമാന്‍ഡ്.

SHARE