കഴിഞ്ഞ സീസന്റെ കടം കിടക്കണ്, പകരം വീട്ടാനായി കാല് തരിക്കണ്… കട്ടക്കലിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്രമോഷണല്‍ സോംഗ് തരംഗമാകുന്നു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രമോഷണല്‍ ഗാനം പുറത്തിറങ്ങി. കഴിഞ്ഞ സീസന്റെ കടം കിടക്ക്ണ്, പകരം വീട്ടാനായി കാല് തരിക്ക്ണ്. കേരളമൊന്നിച്ച് കച്ച മുറുക്ക്ണ് എന്ന ഗാനം മലയാളത്തിലെ വമ്പന്‍ ഹിറ്റായ പ്രേമം സിനിമയിലെ കലിപ്പ് ഗാനത്തിന്റെ അതേ ഈണത്തിലാണ ഒരുക്കിയിരിക്കുന്നത്.

ചെന്നൈയില്‍ ചെന്ന് നെഞ്ച് വിരിക്കണം. ബെംഗളൂരുവിനെ ആരെന്നു കാട്ടണം.. കൊല്‍ക്കത്തയെ കാണുമ്പോ വാശി കയറണം. കലിപ്പ് അടക്കണം. കപ്പ് അടിക്കണം എന്നിങ്ങനെയാണു പിന്നീടുള്ള വരികള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് കഴിഞ്ഞ മാസം പ്രമോഷണല്‍ ഗാനത്തിന്റെ ചിത്രീകരണം നടന്നിരുന്നു.

സി.കെ.വിനീതും സന്ദേശ് ജിംഗാനുമൊക്കെ പാട്ടിനിടയ്ക്കു കടന്നുവരുന്നുണ്ട്. കട്ടക്കലിപ്പ് ഗാനത്തിന് വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞത്.

SHARE