ഭര്‍ത്താവിനൊപ്പമുള്ള ബെഡ്‌റൂം രംഗങ്ങള്‍ ‘പരസ്യമാക്കി’ ബോളിവുഡ് നടി ബിപാഷ ബസു, പ്ലേ ഗാര്‍ഡില്‍ വിവാദം, വിമര്‍ശിക്കാന്‍ കാരണം തേടി സോഷ്യല്‍ മീഡിയ

മുംബൈ: സൂപ്പര്‍ താരങ്ങള്‍ പ്രണയിച്ചു വിവാഹം കഴിച്ചാല്‍ ദോഷൈകദൃക്കുകള്‍ ഉടന്‍ അന്വേഷിക്കുക വിവാഹമോചനം എന്നാണെന്നാവും. എന്നാല്‍ ഇവിടെയാണ് ഏഷ്യയിലെ ഏറ്റവും സെക്‌സിയായ സ്ത്രീ എന്ന വിശേഷണമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ന്‍േടിയ ഈ സൂപ്പര്‍മോഡല്‍ വ്യത്യസ്തയാകുന്നത്. മറ്റാരുമല്ല അത് ബിപാഷ ബസുവാണ്.

നടി ഭര്‍ത്താവായ കരണ്‍ സിങ്ഗിനൊപ്പം ഒരു കോണ്‍ഡം ബ്രാന്‍ഡിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ബിപാഷയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. സുരക്ഷിതമായ ലൈംഗികതയെക്കുറിച്ചും അനാവശ്യ ഗര്‍ഭധാരണത്തെ തടയുന്നതിനെകുറിച്ചും എച്ച്‌ഐവി എയിഡ്‌സ്, എസ്ടിഡി എന്നിവയെക്കുറിച്ചുമുള്ള ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യം ലക്ഷ്യമിടുന്ന വീഡിയോ പരസ്യമാണ് ഇരുവരും ചേര്‍ന്ന് അഭിനയിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ ബിപാഷ പരസ്യം ഷെയര്‍ ചെയ്തിരുന്നു. ദമ്പതികള്‍ എന്ന നിലയില്‍ തങ്ങള്‍ രണ്ടുപേരും പരസ്യത്തിന്റെ ഉള്ളടക്കത്തില്‍ വിശ്വസിക്കുന്നെന്നും അതുകൊണ്ടുതന്നെ ആലോചിച്ചുതന്നെയാണ് അഭിനയിക്കാന്‍ കരാര്‍ നല്‍കിയതെന്നും ബിപാഷ വ്യക്തമാക്കി.

ഭര്‍ത്താവിനൊപ്പം കോന്‍ഡത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Us❤️

A post shared by bipashabasusinghgrover (@bipashabasu) on

❤️ #monkeylove @playgardcondoms

A post shared by bipashabasusinghgrover (@bipashabasu) on

#monkeylove @playgardcondoms

A post shared by bipashabasusinghgrover (@bipashabasu) on

❤️

A post shared by bipashabasusinghgrover (@bipashabasu) on

SHARE