മീ ടൂ ക്യാംപെയ്ന്‍ ഉന്നത ഇടപെടല്‍ : മലയാള നടിമാര്‍ ഒന്നും തുറന്ന് പറയരുതെന്ന് നിര്‍ദ്ദേശം

കൊച്ചി: ഹോളിവുഡ് നിര്‍മ്മാതാവ് നടിമാരെ പീഡിപ്പിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെ തുടങ്ങിയ മീ ടൂ ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. മലയാള സിനിമാ രംഗത്തെ പലരും ഇത് ഏറ്റെടുത്ത് തരംഗത്ത് എത്തിയിരുന്നു. മലയാളത്തിലെ പല താരങ്ങളും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ മീ ടൂ ക്യാംപെയ്നിലൂടെ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ സിനിമാ രംഗത്ത് നിന്ന് ഉന്നത ഇടപെടല്‍ ഉണ്ടായെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സിനിമാ രംഗത്ത് നിന്ന കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയരുതെന്ന് നടിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ സിനിമാ മേഖലയ്ക്ക് വീണ്ടും നാണക്കേട് ഉണ്ടാകാതിരിക്കാനാണ് കാസറ്റ്റിംഗ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് എന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവനടിമാര്‍ക്കും മുതിര്‍ന്ന നടിമാര്‍ക്കുമെല്ലാം നിര്‍ദ്ദേശം നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
വിമന്‍ കളക്ടീവിലെ ചില നടിമാര്‍ മീ ടൂ ക്യാംപെയ്നില്‍ ടാഗ് ചെയ്തിരുന്നു. എന്നാല്‍ ദുരനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നില്ല. അതിനിടെ നടി പദ്മപ്രിയ പറഞ്ഞ ചില കാര്യങ്ങള്‍ പൊലിപ്പിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ഒരു സംവിധായകന്‍ നടിയെ വിളിച്ച് പരാതി പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് പദ്മപ്രിയ തിരുത്തുമായി രംഗത്ത് വന്നത്. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയില്‍ സത്യമാണ്. എന്നാല്‍ ആരും ഇക്കാര്യം പരസ്യമായി സമ്മതിക്കാറില്ലെന്ന് മാത്രം.
എത്ര ടേക്ക് എടുത്താലും ശരിയാകാത്ത ചില നടിമാര്‍ മലയാള സിനിമയിലുണ്ട്. ഇവര്‍ പത്തിരുപത് ടേക്ക് വരെ പോകാറുണ്ട്. അവസാനം സംവിധായകന്‍ ഏതെങ്കിലും ടേക്ക് എടുക്കാം എന്ന് തീരുമാനിച്ച് അടുത്തതിലേക്ക് പോകും. എന്നാല്‍ ഇവര്‍ക്ക് ഒട്ടുമിക്ക സിനിമകളിലും ചെറിയ വേഷമെങ്കിലും ലഭിക്കാറുണ്ട്. ഇതിന്റെ പിന്നിലെ രഹസ്യം മറ്റൊന്നുമല്ലെന്നാണ് സിനിമാ രംഗത്തെ അടക്കം പറച്ചില്‍. ഇത്തരം നടിമാരെ വിദേശ സ്റ്റേജ് ഷോകള്‍ക്ക് കൊണ്ടു പോകാനും സിനിമാക്കാര്‍ക്ക് പ്രത്യേക താല്‍പ്പര്യമാണ്. എന്നാല്‍ ഇതൊന്നും പുറത്ത് പറയരുതെന്ന് മാത്രം

SHARE