പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, കൂടുതല്‍ വണ്ടികള്‍; കൊങ്കണ്‍ റെയില്‍വേയില്‍ 7,500 കോടിയുടെ വികസനം

മുംബൈ: 7,500 കോടിരൂപ ചെലവിട്ട് കൊങ്കണ്‍ റെയില്‍വേയുടെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ നടപ്പാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. റോഹ-വീര്‍ സെക്ഷന്‍ പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, കൂടുതല്‍ വണ്ടികള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ഓഹരിയുടമകളുടെ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. ഓഹരിയായും വായ്പയായും ലഭ്യമാക്കുന്ന പണംകൊണ്ട് വിവിധ സ്‌റ്റേഷനുകളുടെ വികസനം, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ വികസനപദ്ധതികളാണ് ഉദ്ദേശിക്കുന്നതെന്ന് കൊങ്കണ്‍ റെയില്‍വേ വക്താവ് എല്‍.കെ. വര്‍മ പറഞ്ഞു. പല സ്‌റ്റേഷനുകളിലും വണ്ടികള്‍ക്ക് ക്രോസിങ് സൗകര്യം ഏര്‍പ്പെടുത്തണം. കൊങ്കണ്‍ റെയില്‍വേയുടെ ഓഹരിമൂലധനം 806.47 കോടിയില്‍നിന്ന് 4,000 കോടി രൂപയാക്കാന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.

SHARE