ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ല, വിലക്ക് 100 സിസിയില്‍ കുറവുള്ള വാഹനങ്ങള്‍ക്ക്, നാലിലൊന്നു വാഹന ഉടമകള്‍ക്കും തിരിച്ചടി

ബംഗളൂരു: 100 സിസിയില്‍ കുറവുള്ള ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റുയാത്ര അനുവദിക്കില്ലെന്ന തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. ഇതിനായി കര്‍ണാടക മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരെന്നു റിപ്പോര്‍ട്ട്.

100 സി.സി.യില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റുയാത്ര പാടില്ലെന്ന് അടുത്തിടെ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. സ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ 25 ശതമാനവും 100 സി.സി.യില്‍ കുറവാണ്. ഇതു കണക്കിലെടുത്ത് വിലക്കുപരിധി 50 സി.സി.യിലേക്ക് കുറയ്ക്കുന്നകാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

100 സി.സി.യില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങളെല്ലാം പിന്‍സീറ്റുകള്‍ ഘടിപ്പിക്കാറുണ്ട്. വിദഗ്ധരുടെ ഉപദേശം തേടിയശേഷവും മറ്റു സംസ്ഥാനങ്ങളിലെ നിയമം പരിശോധിച്ചും ഈ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്.

SHARE