യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്, പരാതിക്കാരി യുവിയുടെ സഹോദരന്റെ ഭാര്യ, യുവിക്കെതിരായ കഞ്ചാവ് ആരോപണം ആവര്‍ത്തിച്ച് ആകാന്‍ക്ഷ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയും യുവരാജിന്റെ സഹോദരന്‍ സരോവര്‍ സിങ്ങിന്റെ ഭാര്യയുമായിരുന്ന ആകാന്‍ക്ഷ ശര്‍മ്മയാണ് കേസ് നല്‍കിയത്.

അകന്‍ക്ഷായുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവരാജ് സിങ്, അമ്മ ഷബ്‌നം സിങ്, സഹോദരന്‍ സരോവര്‍ സിങ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനിടെ ഷബ്‌നം, അകന്‍ക്ഷാക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ആഭരണങ്ങള്‍ തിരിച്ചുകിട്ടണമെന്ന് കാട്ടിയാണ് പരാതിയെന്ന് സ്വാതി അറിയിച്ചു.

യുവിക്കെതിരെ എന്തിനാണ് പരാതി നല്‍കിയത് എന്ന ചോദ്യത്തിന്, ഗാര്‍ഹിക പീഡനമെന്നാല്‍ ശാരീരിക പീഡനം മാത്രമല്ലെന്നും മറിച്ച് മാനസികവും സാമ്പത്തിക പീഡനവും ഉള്‍പ്പെടുമെന്നും സ്വാതി പറഞ്ഞു. അകന്‍ക്ഷാ ഭര്‍തൃവീട്ടില്‍ നേരിട്ട പീഡനങ്ങള്‍ക്ക് യുവി മൂക സാക്ഷിയായിരുന്നുവെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കഴിഞ്ഞ കുറേ കാലങ്ങളായി അകന്‍ക്ഷാ യുവരാജിനോട് പണം ആവശ്യപ്പെട്ടിരുന്നതായും ഇത് നല്‍കാത്തതിനെ തുടര്‍ന്നാണ് താരത്തെ ഗാര്‍ഹിക പീഡനക്കേസിലേക്ക് വലിച്ചിഴച്ചതെന്നും യുവരാജിന്റെ കുടുംബം ആരോപിച്ചു.

നേരത്തെയും യുവരാജിനെതിരെ ആരോപണവുമായി ആകാന്‍ക്ഷ രംഗത്തുവന്നിട്ടുണ്ട്. കളേഴ്‌സ് ടിവിയിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് പത്താം സീസണിലെ മത്സരാര്‍ത്ഥിയായിരുന്ന ആകാന്‍ക്ഷ ഷോയില്‍ നിന്ന് പുറത്തായ ശേഷം നടന്ന അഭിമുഖത്തിനിടയിലാണ് യുവരാജിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നത്. യുവരാജ് കഞ്ചാവ് വലിക്കാറുണ്ടായിരുന്നുവെന്നായിരുന്നു ആകാന്‍ക്ഷയുടെ വെളിപ്പെടുത്തല്‍.

SHARE