യുവതിയുമായി അവിഹിത ബന്ധമെന്ന് ആരോപണം, ആള്‍ദൈവം ജനനേന്ദ്രിയം അറുത്തുമാറ്റി, നാട്ടുകാര്‍ പിടികൂടി മുറിച്ചുകളഞ്ഞതെന്നും സൂചന

ജയ്പുര്‍: സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ‘സാധു’ ജനനേന്ദ്രിയം അറുത്തുമാറ്റി. രാജസ്ഥാന്‍ താരാനഗറിലാണ് സംഭവം. ആള്‍ദൈവമെന്ന് അവകാശപ്പെടുന്ന മുപ്പതുകാരനായ സന്തോഷ് ദാസ് എന്നയാളാണ് ചൊവ്വാഴ്ച രാവിലെ ഈ ‘കടുംകൈ’ ചെയ്തത്.

പ്രദേശവാസിയായ ഒരു സ്ത്രീയുമായി ഇയാള്‍ക്ക് അവിഹിതബന്ധമുണ്ടെന്ന് അയല്‍വാസി ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിറകെയാണ് സന്തോഷ് ദാസ് ലിംഗം മുറിച്ചത്. സന്തോഷ് ജനനേന്ദ്രിയം അറുത്തുമാറ്റിയെന്നു ചൊവ്വാഴ്ച രാവിലെ തങ്ങള്‍ക്കു വിവരം ലഭിക്കുകയായിരുന്നെന്ന് താരാനഗര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാമചന്ദ്ര അറിയിച്ചു. താന്‍ സാധുവാണെന്നാണ് സന്തോഷ് സ്വയം അവകാശപ്പെടുന്നത്.

അതേസമയം, യുവതിയുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാനും നാടു വിട്ടുപോകാനുള്ള നാട്ടുകാരുടെ അന്ത്യശാസനം സന്തോഷ് തള്ളിയതിനെ തുടര്‍ന്നു നാട്ടുകാര്‍ ഇയാളെ പിടിച്ചുകെട്ടി ജനനേന്ദ്രിയം മുറിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുള്ളതായി പോലീസ് അറിയിച്ചു.

SHARE