ജനപ്രീതിയില്‍ വന്‍ ഇടിവ്, പെപ്‌സിയും കൊക്കകോളയും ഗിഗൂഢ ചേരുവകള്‍ മാറ്റുന്നു, കൃത്രിമ മധുരവസ്തുക്കള്‍ നീക്കുമെന്നു സൂചന

ന്യുയോര്‍ക്ക്: ലോകവ്യാപകമായി ശീതളപാനീയ മേഖലയില്‍ കുതിപ്പു തുടരുന്നു പെപ്‌സികോയും കൊക്കകോളയും തങ്ങളുടെ ഉത്പന്നങ്ങളിലെ ചേരുവയില്‍ മാറ്റം വരുത്തുന്നു. രഹസ്യചേരുവയില്‍ ആരോഗ്യത്തിനു ഹാനികരമായ പഞ്ചസാരയും അസ്പാര്‍ടേമുമാണ് പ്രധാനമായുള്ളത്.

പഞ്ചസാരയേക്കാള്‍ കൂടുതല്‍ ഹാനികരമാണ് അസ്പാര്‍ടേം എന്ന രാസവസ്തു. കാന്‍സര്‍, ഭാരംവയ്ക്കല്‍, ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്‌ക്കൊക്കെ കാരണമാകുന്ന കൃത്രിമ മധുരവസ്തുവാണ് അസ്പാര്‍ടേം.

കമ്പനികളുടെ ബെസ്റ്റ് സെല്ലിംഗ് പട്ടികയിലുള്ള ഉത്പന്നങ്ങളുടെ ചേരുവയില്‍ മാറ്റം വരുത്തി പ്രകൃതിദത്ത മധുരവസ്തുവായ സ്റ്റീവിയ ഉപയോഗിക്കാനാണ് തീരുമാനം. ഇതോടെ പഞ്ചസാര അല്ലെങ്കില്‍ അസ്പാര്‍ടേം ഉപയോഗിക്കുന്നത് കുറയ്ക്കാനാകും. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് മാസയിലെ (മാംഗോ ജ്യൂസ്) പഞ്ചസാരയുടെ അളവ് 30-35 ശതമാനം കുറയ്ക്കാനാണ് കൊക്കകോളയുടെ തീരുമാനം.

ലോകവ്യാപകമായി ആരോഗ്യശ്രദ്ധ ഏറിവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ശീതളപാനീയങ്ങളിലും മാറ്റം വരുത്തിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിസിനസില്‍ മാറ്റം വരുത്താന്‍ കൊക്കകോളയും പെപ്‌സികോയും തീരുമാനിച്ചത്.

SHARE