ഡിസൈനര്‍ ലുക്കില്‍ അനുപമ റിയലി ഹോട്ട്…! നിവിന്‍ പോളിയുടെ നായികയുടെ ഫോട്ടോഷൂട്ട് വീഡിയോ ട്രെന്‍ഡിംഗ്…

കൊച്ചി: പ്രേമത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന അനുപമ പരമേശ്വരന്‍ ഇന്ന് ദക്ഷിണേന്ത്യയിലെ തിരക്കേറിയ നടിയാണ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും വിജയം നേടിയ അനുപമ ഓരോ ചടങ്ങിലും ശ്രദ്ധയാകര്‍ഷിക്കുന്നു. വസ്ത്രധാരണത്തിലും ഫാഷനിലും പ്രത്യേക ശ്രദ്ധപതിപ്പിക്കുന്ന വ്യക്തികൂടിയാണ് അനുപമ.

പ്രേമം ഹിറ്റായതുമുതല്‍ അനുപമയുടെ വേഷങ്ങള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിങ്‌സ് ഇട്ടതായിരുന്നു തുടക്കത്തിലെ വിവാദം. പിന്നീട് തെലുങ്ക് ചിത്രത്തിന്റെ സക്‌സസ് മീറ്റിന് വന്നപ്പോഴും അനുവിന്റെ ഗ്ലാമര്‍ വേഷം ശ്രദ്ധേയമായി. ഇപ്പോള്‍ അനുപമയുടെ പുതിയ ഫോട്ടോഷൂട്ടും വൈറലാകുകയാണ്.

തന്റെ വേഷങ്ങള്‍ പലതും ഡിസൈന്‍ ചെയ്യുന്നത് താന്‍ തന്നെയാണെന്ന് ഒരു അഭിമുഖത്തില്‍ അനുപമ പരമേശ്വരന്‍ തന്നെ പറഞ്ഞിരുന്നു.

SHARE