എബിവിപിക്കെതിരെ ക്യാമ്പയിന്‍ നടത്തിയ ഗുര്‍മെഹര്‍ കൗര്‍ ടൈം മാഗസിന്റെ ഭാവിനേതാക്കളുടെ പട്ടികയില്‍, പത്തു പേരില്‍ രണ്ടാം സ്ഥാനത്ത് ഈ ഇരുപതുകാരി

ന്യൂഡല്‍ഹി: എബിവിപിക്കെതിരെ ഫേസ്ബുക്ക് ക്യാമ്പയിന്‍ നടത്തിയ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി ഗുര്‍മെഹര്‍ കൗര്‍ ടൈം മാഗസിന്റെ ഭാവിനേതാക്കളുടെ പട്ടികയില്‍. ടൈം മാഗസിന്‍ പുറത്തിറക്കിയ 10 ഭാവിനേതാക്കളുടെ പട്ടികയിലാണു ഗുര്‍മെഹറും ഇടംപിടിച്ചത്. പത്തു പേരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഗുര്‍മെഹര്‍. ഇന്ത്യയില്‍നിന്ന് ഗുര്‍മെഹര്‍ മാത്രമാണ് പട്ടികയില്‍ ഇടംനേടിയത്. ഇരുപതുകാരിയായ ഗുര്‍മെഹര്‍ ഡല്‍ഹി രാംജാസ് കോളജ് ഇംഗ്ലീഷ് സാഹിത്യവിദ്യാര്‍ഥിയാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ എബിവിപി കാമ്പസില്‍ അഴിച്ചുവിട്ട സംഘര്‍ഷത്തിനെതിരെ പ്രതികരിച്ചതാണ് ഗുര്‍മെഹറിനെ പ്രശസ്തയാക്കിയത്. ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് രാംജാസ് കോളജില്‍ എത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു എബിവിപി കാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. എബിവിപിക്കെതിരെ പ്രതികരിച്ചതോടെ ബലാത്‌സംഗകൊലപാതക ഭീഷണികളും ഗുര്‍മെഹറിന് നേരിടേണ്ടി വന്നു.

പാക്കിസ്ഥാനെയല്ല, യുദ്ധത്തെയാണ് വെറുക്കേണ്ടതെന്ന പ്ലക്കാര്‍ഡുമായി രംഗത്തെത്തിയ ഗുര്‍മെഹറിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ വരെ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. കാര്‍ഗില്‍ രക്തസാക്ഷിയായ ജവാന്‍ മന്‍ദീപ് സിങ്ങിന്റെ മകളാണ് ഗുര്‍മെഹര്‍. ഗുര്‍മെഹറിന് രണ്ടു വയസുള്ളപ്പോഴാണ് പിതാവ് മരിച്ചത്.

iframe width=”700″ height=”400″ src=”https://www.youtube.com/embed/97yJsfddi4w” frameborder=”0″ allowfullscreen>

SHARE