ശബരിമലയെ തായ്‌ലന്‍ഡ് ആക്കരുത്… മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: കോടതി വിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയെ തായ്‌ലന്‍ഡ് ആക്കരുതെന്നും സ്ത്രീകള്‍ കയറേണ്ടതില്ലെന്നാണ് ദേവസ്വംബോര്‍ഡിന്റെ നിലപാടെന്നും പ്രയാര്‍ പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലായേഴ്‌സ് അസോസിയേഷന്‍ 2006ലാണ് കോടതിയെ സീമീപിച്ചത്.

SHARE