പാക്കിസ്ഥാനിലേക്കു കയറ്റുമതി നടത്തുന്ന രാജ്യസ്‌നേഹികള്‍ എവിടെ…! ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഫോണ്‍ വിളിച്ച് ബിജെപി മുഖ്യമന്ത്രി

ജയ്പുര്‍: ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഫോണ്‍ വിളിച്ച് ബിജെപി മുഖ്യമന്ത്രി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയാണ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഫോണ്‍ വിളിച്ചത്. ഒക്ടോബര്‍ 9ന് നടന്ന പരിപാടിക്കിടെയാണ് സംഭവം നടന്നത്.

ദേശീയതയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി സ്വയം അവരോധിച്ചിട്ടുള്ള ബി.ജെ.പിയുടെ മുഖ്യമന്ത്രി തന്നെ ദേശീയ ഗാനത്തെ അവഹേളിക്കുന്ന ചിത്രം ട്വിറ്ററില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് കമന്റുമായി വന്നിരിക്കുന്നത്. ഫോണിലൂടെ ദേശീയ ഗാനം ആലപിക്കുന്ന വസുന്ധരയാണ് യഥാര്‍ത്ഥ ദേശീയവാദിയെന്നാണ് ആജ് തകിലെ മാധ്യമപ്രവര്‍ത്തകന്‍ നീരജ് യാദവിന്റെ കമന്റ്.

ദേശീയതയുടെ സംരക്ഷകാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്ന ബിജെപി ഇക്കാര്യത്തില്‍ എന്ത് പറയുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു. ദേശീയ ഗാനം ചൊല്ലുമ്പോള്‍ എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന അംഗപരിമിതനെ പോലും ആക്രമിച്ചവര്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്യുമെന്ന് ചോദിക്കുന്നവരുമുണ്ട്.

SHARE