സരിത ഗണേഷ് കുമാറിന്റെ ബിനാമി, ശാരീരിക ബന്ധം ചിത്രീകരിച്ചത് ഗണേഷിന്റെ നിര്‍ദേശപ്രകാരം; ആരോപണങ്ങളുമായി ബിജു രാധാകൃഷ്ണന്‍

കോഴിക്കോട്: സോളാര്‍ വിവാദത്തിന്റെ സൂത്രധാരന്‍ കെ.ബി ഗണേഷ് കുമാറെന്ന് ബിജു രാധാകൃഷ്ണന്‍. രാഷ്ട്രീയ നേതാക്കളുമായുള്ള ശാരീരിക ബന്ധം സരിത ചിത്രീകരിച്ചത് ഗണേഷിന്റെ നിര്‍ദേശപ്രകാരമെന്നും ഇദ്ദേഹം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഈ പരാമരര്‍ശങ്ങളുള്ളത്.

ടീം സോളാര്‍ കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ഗണേഷ് കുമാറാണ്. സരിത ഗണേഷ് കുമാറിന്റെ ബിനാമിയാണെന്നും ബിജുരാധാകൃഷ്ണന്‍ ആരോപിക്കുന്നു.

ഇക്കാര്യങ്ങളെല്ലാം ഇതുവരെ തുറന്ന് പറയാതിരുന്നത് തന്റേയും അമ്മയുടേയും സുരക്ഷിതത്വം കരുതിയാണെന്നും ഇപ്പോള്‍ സര്‍ക്കാറില്‍ വിശ്വാസമുള്ളത് കൊണ്ടാണ് തുറന്ന് പറയുന്നതെന്നും ബിജു രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നു. തന്റെ മരണമൊഴിയായി ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

SHARE