നവദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍, വീഡിയോ പകര്‍ത്തിയത് വീട്ടുടമയുടെ മകന്‍, ദമ്പതികളുടെ മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചത് ഇങ്ങനെ…

ബംഗളുരു: വാടകക്കാരായ നവദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി വീട്ടുടമയുടെ മകന്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു. ദമ്പതികള്‍ വിവരമറിഞ്ഞത് യുവതിയുടെ ഭര്‍ത്താവിന് വന്ന അജ്ഞാത ഫോണ്‍ കോളുകളിലൂടെ.

ബംഗളുരു കെ.ആര്‍ പുരത്തെ ശ്രീരാമ ലേ ഔട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളാണ് ചൂഷണത്തിന് ഇരയായത്. ദമ്പതികളില്‍ ഭാര്യ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറും ഭര്‍ത്താവ് മറ്റൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. വാടകക്കാരായ ദമ്പതികളുടെ കിടപ്പറയില്‍ ക്യാമറ സ്ഥാപിച്ചാണ് വീട്ടുടമയുടെ മകന്‍ രംഗങ്ങള്‍ പകര്‍ത്തിയത്. ലഭിച്ച ദൃശ്യങ്ങള്‍ ഇയാള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു. തുടര്‍ന്ന് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കി.

വീട്ടുടമയുടെ മകന്‍ ദമ്പതികളുടെ മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിക്കുകയായിരുന്നെന്നും ഇയാളുടെ കൈവശം ഡൂപ്ലിക്കേറ്റ് താക്കോലുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. വീട്ടുടമയുടെ മകനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഒളിവിലാണ്.

SHARE