ആറാംതമ്പുരാനില്‍ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടി; സൂപ്പര്‍ ഹിറ്റ് ചിത്രം മോഹന്‍ലാലിന്റെ കൈകളിലേക്ക് എത്തിയതിനു പിന്നിലെ കഥ…

കൊച്ചി: സൂപ്പര്‍ഹിറ്റ് സിനിമ ആറാംതമ്പുരാനില്‍ നായകനാക്കാന്‍ സംവിധായകന്‍ ഷാജി കൈലാസും രചയിതാവ് രഞ്ജിത്തും മനസില്‍ കണ്ടത് മോഹന്‍ലാലിനെയായിരുന്നില്ലെന്നു വെളിപ്പെടുത്തല്‍.

മമ്മൂട്ടി അല്ലെങ്കില്‍ മനോജ് കെ ജയന്‍ എന്ന തീരുമാനത്തിലാണ് ചിത്രത്തിന്റെ കഥ എഴുതി തീര്‍ന്നത്. കഥകേട്ടവര്‍ എല്ലാവരും ഒരേ സ്വരത്തില്‍ മോഹന്‍ലാല്‍ നായകനാവകേണ്ടെന്നാണ് അഭിപ്രായം പറഞ്ഞത്. എന്നാല്‍ നിര്‍മാതാവ് മണിയന്‍ പിള്ള രാജുവിന്റെ ഒറ്റ നിര്‍ബന്ധമായിരുന്നു നായകനായി മോഹന്‍ലാല്‍ മതിയെന്ന്. ഒടുവില്‍ കഥയുടെ കരുത്ത് ചോര്‍ന്നു പോകാതെ തമാശയും മറ്റും കൂട്ടി കലര്‍ത്തി മോഹന്‍ലാലിനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നാണു പ്രമുഖ സിനിമാ വാരിക എഴുതുന്നു.

മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ കോമ്പിനേഷനില്‍ എത്തിയ ചിത്രം വന്‍ വിജയമായിരിക്കുമെന്ന് ഒരു ജോത്സ്യന്‍ പ്രവചിച്ചുവെന്നും അതാണ് ഈ ചിത്രവുമായി മുന്നോട്ട് പോകാന്‍ സംവിധായകന് ധൈര്യം നല്‍കിയതെന്നും വാരികയിലെ ലേഖനത്തിലുണ്ട്.

SHARE