ദിലീപ് കാവ്യ മാധവനെ ഡൈവോഴ്‌സ് ചെയ്‌തെന്ന് വ്യാജ വാര്‍ത്ത, പ്രൊഫൈലിലാകെ അശ്ലീല വീഡിയോകള്‍; ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പിന്റെ വെരിഫൈഡ് പേജ് ഇങ്ങനെ…

കൊച്ചി: നടന്‍ ദിലീപ് കാവ്യ മാധവനെ ഡൈവോഴ്‌സ് ചെയ്‌തെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് മാപ്പിളപ്പാട്ട് ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പ്. തന്റെ വെരിഫൈഡ് ഫേസ്ബുക്ക് പേജില്‍ നിന്നുമാണ് ഇയാള്‍ ഈ വാര്‍ത്ത പ്രചരിപ്പിച്ചിരിക്കുന്നത്.

ദിലീപ് ജയിയിലായിരുന്നപ്പോള്‍ നടനെ ചേര്‍ത്ത് നിരവധി അശ്ലീല വീഡിയോകള്‍ ഷെയര്‍ ചെയ്ത ഇയാള്‍ പിന്നീട് ഇത് ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു. ദിലീപ് ആരാധകര്‍ കൂട്ടത്തോടെ ഇയാളുടെ പേജില്‍ തെറിയഭിഷേകവുമായി എത്തിയതിന് തുടര്‍ന്ന് ഇയാള്‍ ഈ പോസ്റ്റ് മുക്കി.

ഇത് മാത്രമല്ല സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പല പോസ്റ്റുകളും ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്. കൊച്ചിയിലുള്ള ഒരു മീഡിയ ഗ്രൂപ്പാണ് ഇയാളുടെ പേജ് ഉപയോഗിച്ച് അശ്ലീലതയും മറ്റുള്ളവരെ അപമാനിക്കുന്നതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്നാണു സൂചന. പരസ്യത്തിലൂടെയുള്ള പണം നേടല്‍ ലക്ഷ്യം വെച്ച് നിരവധി സെലിബ്രേറ്റികളുടെ പേജുകള്‍ ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

തന്‍സീറിന്റെ പേജ് നിറയെ സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ വെച്ചുള്ള പോസ്റ്റുകള്‍ നിരവധിയാണ്.

SHARE