നഗരമധ്യത്തില്‍ നീന്തിത്തുടിച്ച് സുന്ദരിയായ മത്സ്യകന്യക, ബംഗളുരു നഗരവാസികള്‍ക്കു ഞെട്ടല്‍ ! മത്സ്യകന്യകയുടെ വരവിനു പിന്നിലെ വിചിത്ര കാരണം ഇതാണ്…

ബംഗളൂരു: ബംഗളൂരു നഗരവാസികളെ അമ്പരിപ്പിച്ച് നഗരമധ്യത്തില്‍ മത്സ്യകന്യക. കനത്തമഴയില്‍ നഗരനിരത്തുകളില്‍ രൂപപ്പെട്ട കുഴിയിലാണ് മല്‍സ്യകന്യക പ്രത്യക്ഷപ്പെട്ടത്.

അമ്പരപ്പോടെ നോക്കി നിന്ന ശേഷം കുറച്ചു സമയം കഴിഞ്ഞാണ് ഈ മത്സ്യകന്യക സമരക്കാരിയാണെന്ന് മനസ്സിലായത്. നഗരത്തിലെ മരണക്കുഴികള്‍ അടയ്ക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു മത്സ്യകന്യകയുടെ വരവ്. ബാദല്‍ നഞ്ചുണ്ടസാമിയെന്ന കലാകാരന്റെ നേതൃത്തിലാണ്കുഴിയടയ്ക്കാത്തതിനെതിരെ കബ്ബണ്‍ പാര്‍ക്കിന് സമീപം മല്‍സ്യകന്യകയെ ഇറക്കി കലാപരമായി പ്രതിഷേധിച്ചത്.

കബ്ബണ്‍ പാര്‍ക്കിന് സമീപം മത്സ്യകന്യകയായി അണിയിച്ചൊരുക്കിയ യുവതിയെ ഇരുത്തി. പരിപാാടി ആകര്‍ഷകമായതോടെ കാഴ്ച്ചക്കാരും ഏറി. എന്നാല്‍ മത്സ്യകന്യകയുടെ സമരം ഫലം കണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം കുഴികളടക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

SHARE