സിനിമയില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സുവര്‍ണാവസരം

കൊച്ചി: സിനിമയില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് സ്വപ്‌നം കാണുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇതാ ഒരു സുവര്‍ണാവസരം. ‘ക്രാഫ്റ്റ് യുവര്‍ മൂവി’ (Craft Your Movie) എന്ന ത്രിദിന വര്‍ക്ക് ഷോപ്പാണ് നിങ്ങള്‍ക്ക് അവസരമൊരുക്കുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെ കൊച്ചിയില്‍ ഹോട്ടല്‍ പി ജി എസ് വേദാന്തയില്‍ ആണ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. സിനിമാ നിര്‍മ്മാണത്തിന്റെ ‘ക്രാഫ്റ്റ്’ പരിചയപ്പെടുത്തുന്ന ഈ വര്‍ക്ക് ഷോപ്പില്‍ സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് നിങ്ങള്‍ക്ക് വിശദമായി മനസിലാക്കാം അവസരം ലഭിക്കും. പരിചയ സമ്പന്നരുമായി ആശയ വിനിമയം നടത്താം. നിങ്ങള്‍ ചെയ്തിട്ടുള്ള ലഘു ചിത്രങ്ങള്‍, സിനിമകള്‍ എന്നിവ പ്രദര്‍ശിപ്പിക്കാം. ത്രിദിന വര്‍ക്ക് ഷോപ്പിന്റെ ഏറ്റവും ആകര്‍ഷകമായ മറ്റൊരു ഘടകം ഇതില്‍ പങ്കെടുക്കുന്ന വ്യക്തികളില്‍ നിന്നും ഒരു ടീമിനെ തിരഞ്ഞെടുത്ത് ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുവാനുള്ള അവസരം നല്‍കും. അതിന്റെ നിര്‍മാണം വര്‍ക്ക് ഷോപ്പിന്റെ സംഘാടകരായ ‘രവി മാത്യു പ്രൊഡക്ഷന്‍സ്’ ഏറ്റെടുക്കും. കൂടാതെ വര്‍ക്ക്‌ഷോപ്പ് കഴിഞ്ഞതിന് ശേഷവും വരും മാസങ്ങളില്‍ പ്രൊജക്ടുകളുമായി രവി മാത്യു പ്രൊഡക്ഷന്‍സിനെ സമീപിക്കാം. ആകര്‍ഷകമായ പ്രൊജക്ടുകള്‍ സംഘാടകര്‍ തന്നെ നിര്‍മ്മിക്കും. ഏറ്റവും മികച്ച കഴിവു തെളിയിക്കുന്നവര്‍ക്ക് ഇനിയും വരാനിരിക്കുന്ന ചിത്രങ്ങളില്‍ അവസരങ്ങള്‍ നല്‍കുകയും ചെയ്യും. വര്‍ക്ക്‌ഷോപ്പില്‍ പ്രമുഖ ചലച്ചിത്ര താരം പാര്‍വ്വതി, സംവിധായകന്‍ മഹേഷ് നാരായണന്‍, തിരക്കഥാകൃത്തുക്കളായ ബോബിസഞ്ജയ്, നിര്‍മാതാക്കളായ അലക്‌സ് ജോര്‍ജ് എന്നിവര്‍ സംവദിക്കും.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക

ഫോണ്‍: +91 9072341230

email :craftyourmovie@gmail.com

SHARE