വാട മുറി ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട ഉടമയെ തോക്കൂ ചൂണ്ടി ഭീക്ഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

ആലപ്പുഴ : വാട മുറി ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെട്ട ഉടമയെ തോക്കൂ ചൂണ്ടി ഭീക്ഷണി പെടുത്തിയ ആധാരം എഴുത്തുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. കട ഉടമയെ പിസ്റ്റലും എസ് കത്തിയും ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയയെന്ന് കടയുടമ രാജേന്ദ്രന്റെ പരാതിയിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രാഥമിക പരിശോധനയില്‍ പിസ്റ്റല്‍ ഒറിജിനലാണെന്നാണു സൂചന. മങ്കൊമ്പില്‍ ആധാരം എഴുത്തുകാരനായ ഹരി രണ്ടു മാസമായി വാടക നല്‍കാത്തതിനാല്‍ രാജേന്ദ്രന്‍ കട പൂട്ടി. ഇന്നലെ തോക്കുമായി വന്ന് നെഞ്ചിനു നേരെ ചൂണ്ടി കട തുറന്നു കൊടുക്കാന്‍ ഹരി പറയുകയായിരുന്നു. പിന്നീട് ഹരി കാറില്‍ മടങ്ങി. പൊലീസ് പിന്തുടര്‍ന്ന് കാര്‍ പിടിച്ചപ്പോഴാണ് കത്തിയും തോക്കും കണ്ടെടുത്തത്

SHARE