സോളാര്‍ കേസ്: പിണറായിക്കെതിരേയും കേസെടുക്കുമോ..?

തൃശൂര്‍: സോളര്‍ കേസുമായി ബന്ധപ്പെട്ട് ലൈംഗിക പീഡനത്തിന് ഇരയായെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയുടെ പേരുവിവരം പത്രസമ്മേളനത്തില്‍ പരസ്യമായി വെളിപ്പെടുത്തിയതിനു മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യം. തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില 228 എ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.

SHARE