വാടയ്ക്ക് താമസിക്കുന്ന ദമ്പികള്‍ക്ക് ഒരു മുന്നറിയിപ്പ്…വാടകക്കാരായ നവദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിച്ചത് ഇങ്ങനെ…

ബംഗലൂരു: ജോലിയ്ക്കായി സ്വന്തം വീട് വിട്ട് പുറത്ത് പോയി താമസിക്കുന്നവരാണ് കൂടുതല്‍ പേരും. പലരും വീടും ഫ്‌ലാറ്റുമൊക്കെ വാടയ്ക്ക് എടുത്താവും താമസിക്കുക. ഇത്തരത്തില്‍ വാടകക്കാരായ താമസിക്കുന്ന നവദമ്പതികളുടെ കിടപ്പറ രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവത്തിന് പിന്നില്‍ വിട്ടുടമയുടെ മകന്‍ ആണെന്ന് വിവരം ലഭിച്ചു. വാടകക്കാരായ ദമ്പതികളുടെ കിടപ്പറയില്‍ ക്യാമറ സ്ഥാപിച്ചാണ് ഈയാള്‍ രംഗങ്ങള്‍ പകര്‍ത്തിയത്. ലഭിച്ച ദൃശ്യങ്ങള്‍ ഇയാള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. കെ.ആര്‍ പുരത്തെ ശ്രീരാമ ലേ ഔട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളാണ് അയാളുടെ ക്രുരതയ്ക്ക് ഇരയായത്.
ദമ്പതികളില്‍ ഭാര്യ സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറും ഭര്‍ത്താവ് മറ്റൊരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. യുവതിയുടെ ഭര്‍ത്താവിന് വന്ന അജ്ഞാത ഫോണ്‍ കോളുകളിലൂടെയാണ് ഇവര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരാണെന്ന അന്വേഷണം വീട്ടുടമയുടെ മകനിലേക്കാണ് എത്തിയത്. അന്വേഷണത്തില്‍ ഇയാളുടെ കൈവശം ഡൂപ്ലിക്കേറ്റ് താക്കോലുണ്ടെന്ന് വ്യക്തമായി. ഇതുപയോഗിച്ച് ദമ്പതികള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ വീട്ടില്‍ കടന്ന് ക്യാമറ സ്ഥാപിച്ചുവെന്നാണ് കരുതപ്പെടുന്നത്. വീട്ടുടമയുടെ മകനായി പോലീസ് അന്വേഷണം ആരംഭിച്ചു.

SHARE