‘അന്തരം’ എന്ന ഹ്രസ്വചിത്രം വൈറലാകുന്നു

മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ‘അന്തരം’ എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബിത്തുല്‍ ബാബു, മഞ്ഞില ഡേവിസ് ഫ്രാങ്കോ, മേരികുട്ടി ആന്റണി, നിഖില്‍ നിക്കി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പൂര്‍ണമായും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. യുവാവ് തന്റെ കാണാതായ അച്ഛനെ തിരയുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
രവിശങ്കര്‍ കൃഷ്ണ ഛായാഗ്രഹണവും വിപിന്‍ സാമുവല്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. രഖീബ് റഫീഖിന്റെതാണ് പശ്ചാത്തലസംഗീതം. ഷെമീം ഇബ്രാഹിം, മോഹന്‍ദാസ് ലിങ്ക്.ലാന്‍ഡ്, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്‍സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്ണര്‍.

SHARE