‘ഐശ്വര്യ റായിയെ പ്രണയിക്കുമ്പോള്‍ എന്റെ ധൈര്യം ചോര്‍ന്നു പോയിരുന്നു

ഐശ്വര്യ റായ്ക്കൊപ്പം അഭിനയിക്കുക എന്നത് എല്ലാ താരങ്ങളുടെയും സ്വപ്നമാണ്. ഐശ്വര്യക്കൊരം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് രാജ്കുമാര്‍ റാവു.് പുതിയ ചിത്രത്തില്‍ ഐശ്വര്യ റായുടെ നായകനായി എത്തുന്നത് രാജ്കുമാര്‍ റാവു ആണ്.
സിനിമയില്‍ ഐശ്വര്യയ്ക്കൊപ്പമുള്ള റൊമാന്റിക് സമയത്ത് തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്ന് സംസാരിക്കുകയാണ് യുവ താരം..
‘ഐശ്വര്യ റായിയെ പ്രണയിക്കുമ്പോള്‍ ഞാന്‍ പരിഭ്രാന്തനായിരുന്നു. അഭിനയിക്കുന്ന സമയത്ത് ഐശ്വര്യയ്ക്കൊപ്പമുള്ള റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ എന്റെ ധൈര്യം ചോര്‍ന്നു പോകുന്നു. താന്‍ മുന്‍ ലോക സുന്ദരിക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന ചിന്ത എനിക്കുണ്ടാകുന്നു. രാജ് കുമാര്‍ പറയുന്നു.
അതുല്‍ മഞ്ചറേക്കര്‍ സംവിധാനം ചെയ്യുന്ന ‘ഫാനേ ഖാന്‍’ എന്ന സിനിമയിലാണ് ഐശ്വര്യ നായികയായി അഭിനയിക്കുന്നത്. അനില്‍ കപൂര്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രാജ്കുമാര്‍ റാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

SHARE