ദിലീപ് – പിണറായി വിജയന്‍ കൂടികാഴ്ച?

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ടകേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ചയ്ക്ക് ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജന്റെ ശബരിമല സന്ദര്‍ശനവേളയില്‍ നടന്‍ ദിലിപും ശബരിമലയില്‍ എത്തുമെന്നാണ് ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ശബരിമലയില്‍ സര്‍ക്കാര്‍ വക അതിഥിമന്ദിരം പുണ്യദര്‍ശനം കോംപ്‌ളക്‌സിന് തറക്കല്ലിടാനായാണ് മുഖ്യമന്ത്രി ശബരിമലയിലെത്തുന്നത്. 16ന് ശബരിമലയിലെത്തുന്ന മുഖ്യമന്ത്രി 17ന് അതിഥിമന്ദിരത്തിന് തറക്കല്ലിടും. ഇതിനുശേഷം മണ്ഡല മകരവിളക്ക് തീര്‍ഥാട നകാലത്തെ ഒരുക്കങ്ങളും സുരക്ഷാസന്നാഹവുമായും ബന്ധപ്പെട്ട അവലോകയോഗവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.
മുഖ്യമന്ത്രിയെത്തുന്ന ദിവസം തന്നെയാണ് നടന്‍ ദിലീപും ശബരിമല സന്ദര്‍ക്കുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ശബരിമലയില്‍ വച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ നടന്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപ് ശബരിമല സന്ദര്‍ശനമം നടത്താന്‍ നേര്‍ന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഒക്ടോബര്‍ 3ന് ജാമ്യത്തിലിറങ്ങിയ ദിലീപ് വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ തിരക്കിലാണ്.

SHARE