സോളാര്‍ കേസ് : നിലവാരമില്ലാത്ത പകപോക്കലാണെന്ന് ചെ്‌നനിത്തല

ന്യൂഡല്‍ഹി: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പ് പുറത്തുവിട്ടത് ചട്ടലംഘനമാണെന്നു രമേശ് ചെന്നിത്തല. സിപിഎമ്മിന്റേത് നിലവാരമില്ലാത്ത പകപോക്കലാണ്. റിപ്പോര്‍ട്ട് യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും നേരിടും. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടി നിയമപരമായി നിലനില്‍ക്കില്ല. കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനെ അപമാനിച്ച് ബിജെപിക്ക് ശക്തിപകരാനുള്ള ശ്രമമാണു നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

SHARE