മലയാളികളുടെ സ്വന്തം അഞ്ഞൂറാനാകാന്‍ നിവിന്‍ പോളി തയ്യാറെടുക്കുന്നു

നാടകാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എന്‍.നാരായണ പിള്ള എന്ന എന്‍.എന്‍.പിള്ളയുടെ ജീവിതം സസിനിമയാകുന്നു. ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമ്മട്ടിപ്പാട’ത്തിന് ശേഷം രാജീവ് രവി ചെയ്യുന്ന ചിത്രമാണിത്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനമായിരുന്ന ബുധനാഴ്ചയാണ് രാജീവ് രവി പ്രോജക്ട് പ്രഖ്യാപിച്ചത്.

അമല്‍ നീരദ് ചിത്രം ‘ഇയ്യോബിന്റെ പുസ്തക’ത്തിന് രചന നിര്‍വ്വഹിച്ച ഗോപന്‍ ചിദംബരമാണ് രാജീവ് രവി ചിത്രത്തിനും തിരക്കഥയൊരുക്കുക. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.

1991ല്‍ സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലേയ്ക്കെത്തിയത്. ആ ഒറ്റ കഥാപാത്രത്തിലൂടെ മലയാളികള്‍ക്കദ്ദേഹം അഞ്ഞൂറാനായി മാറി. നടന്‍ വിജയരാഘവനാണ് മകന്‍. 1995 നവംബര്‍ 15ന് അദ്ദേഹം അന്തരിച്ചു

SHARE