സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് ചട്ടലംഘനമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപൂരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിന് മുമ്പ് പുറത്തുവിട്ടത് ചട്ടലംഘനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് മറയാക്കിയുള്ള സര്‍ക്കാരിന്റെ നടപടികളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ട് പ്രതിപക്ഷത്തിന് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് വ്യാഖ്യാനിച്ച് ഉമ്മന്‍ചാണ്ടിക്കും നേതാക്കള്‍ക്കുമെതിരെയുള്ള നീക്കങ്ങള്‍ നിയമപരമായി സോളാര്‍ കമ്മീഷന്‍ പരിധികള്‍ മറികടന്നതായും ചെന്നിത്തല പറഞ്ഞു.

SHARE