കിടു ലുക്കില്‍ മമ്മൂട്ടി…സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് മലയാളം തമിഴ് പോസ്റ്റര്‍ ഇറങ്ങി. തോക്കുമേന്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ രണ്ട് പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. കസബയ്ക്ക് ശേഷം മമ്മൂട്ടി പൊലീസുദ്യോഗസ്ഥനായി എത്തുന്ന ചിത്രം കൂടിയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. ലിജോ മോള്‍, സോഹന്‍ സീനുലാല്‍, സുധി കൊപ മുതലായവരാണ് മറ്റുതാരങ്ങള്. നവാഗതനായ ഷാംദത്ത് സൈനുദ്ദീനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫവാസിന്റെതാണ് തിരക്കഥ. മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

SHARE