അനക്കോണ്ടയെ വേട്ടയാടുന്ന ജാഗ്വാറിന്റെ വിഡിയോ

അനക്കോണ്ടയെ വേട്ടയാടുന്ന ജാഗ്വാറിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
വന്യജീവി ഫോട്ടോഗ്രാഫറായ ക്രിസ് ബ്രണ്‍സ്‌കില്‍ ആണ് ബ്രസീലിലെ മാടോ ഗ്രോസ്ലോയിക്കു സമീപം പാന്റനാലില്‍ ക്വീബ നദിക്കരയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാറ്റുമേറ്റ് നദിക്കരയില്‍ വിശ്രമിക്കുകയായിരുന്ന മഞ്ഞ അനക്കോണ്ടയാണ് ജാഗ്വാറിന്റെ പിടിയില്‍ പെട്ടത്.
അനക്കോണ്ട കിണഞ്ഞു ശ്രമിച്ചെങ്കിലും കരയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു പഴുതുപോലും ജാഗ്വാര്‍ ഇരയ്ക്ക് കൊടുത്തില്ല, ജാഗ്വാറിന്റെ മൂക്കില്‍ കടിച്ചു രക്ഷപ്പെടാന്‍ അനക്കോണ്ട ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നാലെ വെള്ളത്തിലേയ്ക്ക് ചാടി. എന്നാല്‍ പിറകെ ജാഗ്വാറും വെള്ളത്തില്‍ ചാടി പിടിമുറുക്കി. അവസാനം ഇരയെയും പൊക്കി ജാഗ്വാര്‍ കാട്ടിലേയ്ക്ക് മറയുകയും ചെയ്തു.

SHARE