അഞ്ഞൂറാന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; കമ്മട്ടിപ്പാടത്തിനുശേഷമുള്ള രാജീവ് രവി ചിത്രത്തില്‍ നായകനാണുന്നത് നിവിന്‍ പോളി

കൊച്ചി: ഗോഡ്ഫാദര്‍ എന്ന സിനിമയില്‍ അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടന്‍ എന്‍ എന്‍ പിള്ളയുടെ ജീവിതം സിനിമയാകുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എന്‍ എന്‍ പിള്ളയായി അഭിനയിക്കുന്നത് നിവിന്‍ പോളിയാണ്. നിവിന്റെ പിറന്നാള്‍ ദിനത്തില്‍ രാജീവ് രവി തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഗോപന്‍ ചിദംബരം ആണ് സിനിമയുടെ തിരക്കഥ. ഇയ്യോബിന്റെ പുസ്തകം തിരക്കഥ ഗോപനായിരുന്നു. ഛായാഗ്രഹണം മധുനീലകണ്ഠന്‍. സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. എന്‍ എന്‍ പിള്ളയുടെ സംഭവബഹുലമായ ജീവിത സാഹചര്യങ്ങളാണ് ചിത്രത്തിന് പ്രമേയമാവുന്നത്.

നാടകാചാര്യന്‍, സാഹിത്യകാരന്‍, നടന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച എന്‍ എന്‍ പിള്ളയുടെ മകനാണു നടന്‍ വിജയരാഘവന്‍.

SHARE