കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല, അത് ഒരു രാജ്യം… ബിഹാര്‍ വിദ്യആഭ്യാസ വകുപ്പ് കുട്ടികള്‍ക്കു നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും സ്വതന്ത്ര്യരാജ്യമാണെന്നും ബീഹാര്‍ വിദ്യാഭ്യാസ വകുപ്പ്. ബീഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നല്‍കിയ ചോദ്യപേപ്പറാണ് വിവാദമായിരിക്കുന്നത്.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ കാശ്മീരിനെ രാജ്യമായാണ് കണക്കാക്കിയിരിക്കുന്നത്. താഴെ നല്‍കിയിരിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളെ എന്താണ് വിളിക്കുകയെന്ന് എഴുതാനാണ് കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന, നേപ്പാള്‍, ഇംഗ്ലണ്ട്, കാശ്മീര്‍, ഇന്ത്യ എന്നിവയാണ് നല്‍കിയിരിക്കുന്ന രാജ്യങ്ങളുടെ പേരുകള്‍!.

എന്നാല്‍ ഇത് അച്ചടിയിലുണ്ടായ പിഴവാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവം വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും ബിഇപിസി സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ പ്രതികരിച്ചു.

SHARE